നെന്മാറ ക്രിസ്തുരാജ പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും

നെന്മാറ ക്രിസ്തുരാജ പള്ളിയിൽ ക്രിസ്തുരാജാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു ഇന്ന് കൊടിയേറും. വൈകിട്ട് 4.30ന് വികാരി ഫാ. അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ കൊടിയേറ്റും. ലദീഞ്ഞ്, പ്രസിദേന്തി വാഴ്ച്ച. ഫാ. ജോബിൻ മേലേമുറിയിൽ (കെസിവൈഎം രൂപത ഡയറക്ടർ) കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയും നടക്കും.

നാളെ രാവിലെ 7 ന് വാദ്യമേളങ്ങളോടെ വിവിധ വാർഡുകളിലേക്ക് അമ്പ് എഴുന്നെള്ളിക്കൽ. വൈകിട്ട് 3.30ന് നിർമ്മല ഭവനിൽ നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷണം. തുടർന്ന് ഫാ. ജോബി കാച്ചപ്പിള്ളി (പന്തലാംപാടം നിത്യ സഹായമാതാ പള്ളി വികാരി) നയിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന.

ഞായറാഴ്ച വൈകീട്ട് 3ന് റ ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ (ഡയറക്ടർ, സാൻജോ സെൻട്രൽ സ്കൂൾ, വെള്ളപ്പാറ) നയിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് വാദ്യമേളങ്ങളോടെ ആഘോഷമായ തിരുനാൾ പ്രദക്ഷിണം.

തിങ്കളാഴ്ച രാവിലെ 6.45 ന് പരേതർക്കുള്ള കുർബാനയോടെ തിരുനാതിരുനാളിന് സമാപനമാകും. കൈകാരന്മാർ ടോമി ഒളശ്ശയിൽ, ഷാജി കളമ്പാടൻ, കൺവീനർ തോമസ് ചെറുപറമ്പിൽ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകും.