നെന്മാറ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി പുലയമ്പാറ ക്ഷീരസംഘത്തില്‍ നടന്ന ബ്ലോക്ക് തല ക്ഷീരകര്‍ഷക സംഗമം കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി അധ്യക്ഷയായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബിന്ദു, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വത്സല, മണികണ്ഠന്‍, കെ.എല്‍.രമേഷ്, സായ് രാധ, ജില്ലാ പഞ്ചായത്തംഗം ആര്‍.ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.രാജന്‍, വി.ഫാറൂക്ക്, നസീമ, ക്ഷീരസംഘം പ്രസിഡന്റുമാരായ എ.യൂസഫ്, എ.രാമകൃഷ്ണന്‍, ശിവശങ്കരന്‍, വലതല ക്ഷീരസംഘം സെക്രട്ടറി കെ.സതീഷ് കുമാര്‍, നെന്മാറ ക്ഷീരവികസന ഓഫീസര്‍ സി.സി.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.ഡെയറി ക്വിസ്, പശുപരിപാലനത്തിലെ ന്യുതന പ്രവണതകള്‍ എന്നവിഷയത്തില്‍ സെമിനാറും നടന്നു. കൂടുതല്‍ പാല്‍ അളന്ന കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു.