നെന്മാറ ആതനാട് കുന്നിൻ ചെരുവിൽ പൊന്മല, നെടുങ്ങോട് മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.

പാടശേഖരങ്ങളിലാണ് കാട്ടാനയിറങ്ങി നെല്ല്, തെങ്ങ്, വാഴ എന്നിവ വ്യാപകമായി തിന്നും ചവിട്ടിനടന്നും നശിപ്പിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നെന്മാറ വല്ലങ്ങി മേഖലയിലെ കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാന എത്തിയത്. കർഷകനായ രവീന്ദ്രന്റെ നെൽപ്പാടത്തും അജിയുടെ തെങ്ങ്, വാഴ എന്നിവയുമാണ് നശിപ്പിച്ചത്. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയും വരമ്പുകളിലൂടെയും നടന്നതിനാൽ നെൽകൃഷി നാശത്തിന് പുറമേ നെൽപ്പാടങ്ങളിൽ സംഭരിച്ചു വെച്ച വെള്ളവും നഷ്ടപ്പെട്ടു. കഴിഞ്ഞമാസം വനംജീവനക്കാരുടെ നേതൃത്വത്തിൽ കാട്ടാനയെ കാട്ടിലേക്ക് കയറ്റിയതിനുശേഷം കുറച്ചുദിവസമായി മേഖലയിൽ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.