നെന്മാറ : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് നെന്മാറ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഇപ്രകാരം. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.
പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ താഴെ നല്‍കുന്നു.
അയിലൂര്‍- 9496047239, 04923 244274, suchithwamayiloorgp@gmail.com
മേലാര്‍കോട്- 9567134657, ddpmelarkodepkd@gmail.com
നെല്ലിയാമ്പതി- ddpnelliyampathypkd@gmail.com
എലവഞ്ചേരി- ddpelavancheripkd@gmail.com
നെന്മാറ- 8129393834, ddpnemmarapkd@gmail.com
പല്ലശ്ശന-04923268369, 9496047249, suchitwampallassana@gmail.com
വണ്ടാഴി- 9496047263, 04922260021, suchitwam.vandazhygp@gmail.com