
സാമൂഹിക നീതിക്കുവേണ്ടിയും അഴിമതിക്കെതിരെയും പോരാടിയ പൊതുപ്രവർത്തകനും പത്രപ്രവർത്തകനുമായ സുദേവൻ നെന്മാറ(49) അന്തരിച്ചു. അസുഖ ബാധിതനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച കാലത്ത് മരിച്ചത്.
നെന്മാറയിലെ സാമൂഹിക രാഷ്ട്രീയ സേവന മണ്ഡലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
25 വർഷത്തിലധികമായി വിവിധ പത്രങ്ങളിലെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ച ഇദ്ദേഹം ഒട്ടനവധി അഴിമതി കഥകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
കേരള ജേർണലിസ്റ്റ് യൂണിയൻ്റെ സംസ്ഥാന ഭാരവാഹി കൂടിയായിരുന്നു.
ഭാര്യ: ജിജി. മക്കൾ: സച്ചിൻ, സജ്ന.
നിര്യാണത്തിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ വൈസ് പ്രസിഡണ്ട് ജി.പ്രഭാകരൻ, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമിതി അംഗം ബെന്നി വർഗീസ് കേരള യൂണിയൻ സംസ്ഥാന സെക്രട്ടറി എ. കെ.സുരേന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.