നെല്ലു സംഭരണ നടപടികൾ ലളിതമാക്കാനും സമയ ബന്ധിതമായി പൂർത്തിയാക്കാനും ആയില്ലെങ്കിൽ രണ്ടാംവിള നെൽക്കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നു വിത്തനശേരിയിൽ ചേർന്ന സംയുക്ത കർഷകരുടെ യോഗം മുന്നറിയിപ്പു നൽകി. പലവിധ പ്രതിസന്ധികൾ തരണം ചെയ്തു കൃഷി ഇറക്കി നെല്ല് അളക്കാൻ ശ്രമിക്കുമ്പോൾ നെല്ലു സംഭരണ ലോഡിങ് പോയിന്റിനെച്ചൊല്ലി പ്രശ്നം സൃഷ്ടിക്കുകയാണ്. സംയുക്ത പാടശേഖര സമിതി വൈസ് പ്രസിഡന്റ് പി.വി. ചാമുക്കുട്ടൻ അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി നെന്മാറപ്പാടം മുരളീധരൻ, രാമചന്ദ്രൻ, വി.രാജൻ, വിശ്വംഭരൻ, ഉണ്ണി പറയംപാടം, ബാലകൃഷ്ണൻ എഴുത്തച്ഛൻ, ചന്ദ്രിക ധനലക്ഷ്മി, സുനിത തുടങ്ങിയവർ പ്രസംഗിച്ചു.