നെല്ലിയാമ്പതി മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി എഡിഎം കെ. സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ അറിയിച്ചു. റോഡിൽ പലയിടങ്ങളിലായി മരങ്ങൾ കടപുഴകി വീഴുകയും ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം. മഴ കുറയുന്നതുവരെ വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.