നെല്ലിയാമ്പതി ഫ്ളയിങ് സ്ക്വാഡ് കെട്ടിടം ഇന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

പണി പൂർത്തിയാക്കിയ നെല്ലിയാമ്പതി ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസ് കോംപ്ലക്‌സ് കെട്ടിടം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്ന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. നബാർഡിന്റെ സഹകരണത്തോടെ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയാണ് 1.72 കോടിയുടെ കെട്ടിടം നിർമിച്ചത്. ചടങ്ങിൽ കെ. ബാബു എംഎൽഎ അധ്യക്ഷനാകും. കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയാകും. ഇതോടൊപ്പം ആലത്തൂർ റേഞ്ച് ഓഫീസ് കോംപ്ലക്സ്, കൊല്ലങ്കോട് സ്റ്റാഫ് ബാരക്ക്, സീതാർകുണ്ട് ഇക്കോ ടൂറിസം സെന്റർ എന്നിവയുടെ ഉദ്ഘാടനവും നടക്കും.