നെല്ലിയാമ്പതി നൂറടിയിലെ ആയുർവേദ ആശുപത്രിയിൽ വെള്ളം കയറി നശിച്ച മരുന്നുകൾ ഒഴിവാക്കണം. രണ്ടാഴ്ച മുമ്പ് ഉണ്ടായ വെള്ള പൊക്കത്തിൽ നൂറടി പുഴയോരത്ത് പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിക്കകത്ത് വെള്ളം കയറി മൂന്ന് ഷെൽഫിലെ മരുന്നുകൾ വെള്ളം മുങ്ങിയിരുന്നു. വെള്ളം കയറി മുങ്ങിയ ഷെൽഫുകളിലെ മരുന്നുകൾ മാറ്റി പുതിയ മരുന്ന് സ്റ്റോക്ക് എത്തിച്ച് വിതരണം ചെയ്യണമെന്നും, ഗവ. ആയുർവേദ ആശുപത്രിയിൽ സ്ഥിരമായി ആയുർവേദ ഡോക്ടറെ നിർമ്മിക്കണമെന്നും നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എം. സലിം അധ്യക്ഷനായി.കെ.ജെ. ഫ്രാൻസിസ് , വി.എസ്സ്. പ്രസാദ് എന്നിവർ സംസാരിച്ചു.