നെല്ലിയാമ്പതി മട്ടത്തുപാടിയിലാണ് സംഭവം. പാടികളിലെ പശുക്കളെ മേയാൻ വിട്ട മിന്നാം പാറക്കടുത്തുള്ള തേയില തോട്ടത്തിന് അരികിൽ നിന്നാണ് പുലി പശുവിനെയാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തേയില ചെടികൾക്ക് സമീപം പതുങ്ങിയിരുന്ന പുലി പശുവിനെ നേരെ ചാടി വീണ ആക്രമിച്ചത്. വിവിധ പാടികളിലെ പശുക്കളെ ഒന്നിച്ചു കൊണ്ടു പോയി മേയ്ക്കുന്ന അയ്യാവ് ആണ് സംഭവം കണ്ടത്. മറ്റു പശുക്കൾ ഓടിനടന്ന് വെപ്രാളത്തിൽ ശബ്ദമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അയ്യാവ് ഒച്ച വച്ച് പുലിയെ ഓടിച്ചു വിട്ടത്. പിൻകാലിലും മുതുകിലും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റു. ചന്ദ്രമല എസ്റ്റേറ്റ് മട്ടത്തുപാടിയിലെ ലീല ദിവാകരൻ ദമ്പതികളുടെ രണ്ടു പശുക്കളിൽ കറവയുള്ള ഒന്നിനെയായിരുന്നു പുലി പിടിച്ചത്.