നെല്ലിയാമ്പതിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബംഗാളി തൊഴിലാളി സ്ത്രീക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് സംഭവം.

വന്യമൃഗ ശല്യം കൂടുന്നതായി പരാതി..

നെല്ലിയാമ്പതിയിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ സീതാകുണ്ട് പോപ്‌സൺ എസ്റ്റേറ്റ് പുതുപ്പാടിയിൽ താമസിക്കുന്ന ജാനകി (47) എന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ പുറകിൽ കാട്ടു പന്നി ഓടിച്ചെന്നു ഇടിച്ചതിനെ തുടർന്നു താഴെ വീണ തൊഴിലാളിക്കു പരിക്കേറ്റു. പാടിക്ക് പുറത്ത് പാത്രം കഴുകുന്നതിനായി കുനിഞ്ഞു നിൽക്കുന്നതിനിടയിലാണ് കാട്ടുപന്നി ഓടിവന്ന് പിറകിൽ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അരയ്ക്കു താഴെയും കാലിനും സാരമായി പരിക്കേറ്റ തൊഴിലാളിയെ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ജില്ലാ ആശുപത്രിയിലേക്ക് തുടർ ചികിൽസക്കായി പ്രവേശിപ്പിച്ചു.


പകൽ സമയത്തുതന്നെ ജനവാസ മേഖലിയിൽ കാട്ടുപന്നികളുടെ സഞ്ചാരം എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഭീതി ഉണ്ടാകുന്നു. ജനവാസ മേഖലയിലേക്കും റോഡിലേക്കും വന്നെത്തി ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനു വേണ്ടുന്ന നടപടികൾ വനം വകുപ്പ് അധികൃതർക്ക് സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ആവശ്യം.