നെല്ലിയാമ്പതിയിൽ ആദിവാസി ഊരുമൂപ്പന് മർദ്ദനമേറ്റു.

നെല്ലിയാമ്പതി പുല്ലുകാട് ആദിവാസി ഊരു മൂപ്പൻ രവി മൂപ്പനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് മർദ്ദിക്കാൻ ഇടയാക്കിയതെന്ന് രവി മൂപ്പൻ പറഞ്ഞു. കഴിഞ്ഞദിവസം പുലയംപാറയിൽ വെച്ചാണ് കാസിം മകൻ അലിയും ചേർന്ന് രവി മൂപ്പനെ ആക്രമിച്ച് തലയ്ക്കും നെഞ്ചിലും കയ്യിലും പരിക്കേൽപ്പിച്ചത്. പരിക്കേറ്റ രവി മൂപ്പനെ ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിവാസി മർദ്ദന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഉന്നതധികാരികൾക്ക് പരാതി നൽകുമെന്ന് രവി മൂപ്പൻ പറഞ്ഞു. ഇത് സംബന്ധിച്ച് പാടഗിരി പോലീസിൽ പരാതി നൽകി. രണ്ടുപേർക്കെതിരെ പാടഗിരി പോലീസ് കേസെടുത്തു.