
മലയോര മേഖലയായ നെല്ലിയാമ്പതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളായ ജി എൽ പി എസ് സീതാര്കുണ്ട്, ഇ എൽ പി എസ് ചന്ദ്രാമല, എം ഇ എൽ പി എസ് പോത്തുപാറ, പി എച് എസ് എസ് പോളച്ചിറക്കൽ എന്നീ സ്കൂളുകളിൽ, സ്പെഷ്യൽ അസംബ്ലി കൂടുകയും, പേവിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകുകയും, മുഴുവൻ വിദ്യാർത്ഥികളും പേ വിഷ ബാധക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
പേവിഷബാധ പ്രതിരോധത്തിന്റെ നിർദ്ദേശങ്ങൾ അടങ്ങുന്ന പോസ്റ്റർ സ്റ്റിക്കർ രൂപത്തിലാക്കി, സ്കൂളുകളിൽ പതിക്കുകയും ചെയ്തു.
കൂടാതെ നെല്ലിയാമ്പതിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കരടി ആക്രമണത്തിന്റെ ഭാഗമായി, ഹെൽത്ത് ഇൻസ്‌പെക്ടർ ജെ ആരോഗ്യം ജോയ്‌സന്റെ നിർദ്ദേശ പ്രകാരം, കൂട്ടികളും രക്ഷകർത്താക്കളും രാത്രി കാലങ്ങളിൽ പാടിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ ടോർച് നിർബന്ധമായും ഉപയോഗിക്കണമെന്നും, അനാവശ്യ രാത്രി സഞ്ചാരം ഒഴിവാക്കണമെന്നും പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് അസംബ്ലിയിൽ നൽകി.
പ്രസ്തുത പരുപാടിക്ക് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി അഫ്സൽ, സൈനു സണ്ണി, ശരൺറാം എസ് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സുധിന സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.