
നെല്ലിയാമ്പതി റോഡിൽ പുലിയെ തലയ്ക്കു പരിക്കേറ്റ നിലയിൽ കണ്ടെത്തി. സീതാർകുണ്ട് പോബ്സൺ എസ്റ്റേറ്റ്
റോഡിലാണ് പുലിയെ കണ്ടെത്തിയത്. ജീപ്പ് ഡ്രൈവർമാരാണ് പരിക്കേറ്റ നിലയില്‍ പുലിയെ റോഡരികില്‍ അവശനിലയിൽ കണ്ടെത്തിയത്. നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും കൊല്ലങ്കോട് റേഞ്ച് വനമേഖലയിൽ പെട്ട സ്ഥലമായതിനാൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിൽ ആർആർടി ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പുലിയെ കൂട്ടിലാക്കി എസ്റ്റേറ്റിലെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. മണ്ണുത്തി സർവകലാശാല ഡോക്ടർമാർ എത്തി ചികിത്സ നടപടികൾ സ്വീകരിച്ചു. നാലുവയസ്സ് പ്രായം തോന്നിക്കുന്ന ആൺ പുലിക്കുട്ടിയാണ്. കടുവയുമായോ മറ്റു മൃഗങ്ങളുമായോ ഉള്ള ഏറ്റുമുട്ടലിൽ ചെവിക്ക് സമീപത്തായാണ് പരിക്ക് ഏറ്റിട്ടുള്ളത്. മുറിവ് പഴുത്തു ദുർഗന്ധം വന്നിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ പുലിയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്.