നെല്ലിയാമ്പതിയിൽ കാട്ടാന വഴി തടഞ്ഞു! ഗതാഗതം തടസ്സപ്പെട്ടു!!

നെന്മാറ- നെല്ലിയാമ്പതി റോഡിൽ കാട്ടാന റോഡിൽ കേറി നിലയുറപ്പിച്ചതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പതിനാലാം മൈലിനു സമീപമാണ് ഒറ്റയാൻ അരമണിക്കൂർ നേരം റോഡിൽ തടസം ഉണ്ടാക്കിയത്. കുറച്ചു കഴിഞ്ഞു ആന റോഡിന്റെ സൈഡിലേക്കു മാറിയ ശേഷമാണ് വാഹനങ്ങൾ കടന്നു പോയത്. ആനയെ കണ്ടു നിർത്തിയിട്ട ബസ്സിനരികിലൂടെ ആന പോയപ്പോൾ ബസ്സിലെ യാത്രക്കാർ പേടിച്ചെങ്കിലും ആന അക്രമിക്കാതെ പോകുകയായിരുന്നു.