നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നൂറടിപാലം ആയുഷ്മാൻ ഭാരത് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് അന്തരാഷ്ട്ര വയോജന ദിനാചാരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സഹനാഥൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ. ആരോക്യം ജോയ്സൺ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സൈനു സണ്ണി “വയോജന സംരക്ഷണവും സാമൂഹിക ഉന്നമനവും” എന്നതിനെ കുറിച് പ്രഭാഷണം നടത്തി. തുടർന്ന് നൂറടി പ്രദേശത്തെ തൊഴിലുറപ്പ് ജീവനക്കാരിൽ മുതിർന്ന വ്യക്തിയായ ലക്ഷ്മിയെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സഹനാഥൻ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രസ്തുത പരിപാടിയിൽ ആശ വർക്കർമാരായ വിദ്യ , മുരുഗേശ്വരി, ഭാനുപ്രിയ, ദീപ, സജീന ഹോസ്പ്പിറ്റൽ അറ്റെന്റേഡ് മുനുസ്വാമി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രസ്തുത പരിപാടിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സംഗീത സ്വാഗതവും, എ ഡി എസ് ബീന ബാലൻ നന്ദിയും രേഖപ്പെടുത്തി.