ജോജി തോമസ്
നെല്ലിയാമ്പതി ടൂറിസം ഫെസ്റ്റ്ന്റെ ഭാഗമായി ബൈക്ക് റൈഡ് സങ്കടിപ്പിച്ചു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ഓണർസ് ടീമും അൺചെയിൻഡ് മോട്ടോർസൈക്കിൾ ക്ലബ്ബും സംയുക്തമായാണ് റൈഡ് നടത്തിയത്. വിവിധ ജില്ലകളിൽ നിന്നുള്ള അമ്പതോളം റൈഡേഴ്സ് റൈഡിൽ പങ്കെടുത്തു.
നെല്ലിയാമ്പതി ഗവണ്മെന്റ് ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽവച്ച് ഫാം സൂപ്രണ്ട് സാജിദലി റൈഡ് ഉദ്ഘാടനം ചെയ്തു.
പശ്ചിമഘട്ട മലനിരകളുടെ സംഭവനയായ നെല്ലിയാമ്പതിയുടെ ദൃശ്യമനോഹാരിത ഇന്ത്യക്കും പുറത്തുമുള്ള ബൈക്ക് റൈഡർസിനു പരിചയപെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക കൂടാതെ റെസ്പോൺസിബിൾ റൈഡിങ്, റോഡ് സുരക്ഷ ബോധവത്കരണം, ഉത്തരവാദിത്വ ടൂറിസം പ്രൊമോഷൻ എന്നിവയെക്കുറിച്ചു ജനങ്ങൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കുക എന്നതാണ് റൈഡിന്റെ ലക്ഷ്യം.
വിനോദ് ലാൽ, ജോയ്സി ബിജി, ഹിബ്രു, തോമസ്. എം.ഡേവി എന്നിവർ ബൈക്ക് റൈഡ് നയിച്ചു. സ്ഥലത്തെത്തിയ കെ. ശാന്തകുമാരി എംഎൽഎ റൈഡേഴ്സുമായി സംസാരിക്കുകയും കേരളത്തിൻ്റെ ടൂറിസം സാധ്യതകൾ പുറം ലോകം അറിയാൻ റൈഡേഴ്സിൻ്റെ യാത്രകൾ ഏറെ പ്രയോജനമാണെന്നും പറഞ്ഞു.
![](https://entemalayalamnews.com/wp-content/uploads/2025/02/IMG_20250209_181128-1024x366.jpg)