
നെല്ലിയാമ്പതിയിൽ കൈകാട്ടി നൂറടി റോഡിന്റെ വശം ഇടിഞ്ഞു. എവിടി ഫാക്ടറിക്കും കൂനം പാലത്തിനും ഇടയിലുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞത്. നെല്ലിയാമ്പതി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൻ പാതയുടെ ഇടിഞ്ഞ ഭാഗം കല്ലുകളും. മണ്ണ് നിറച്ച ചാക്കുകളും വെച്ച് തത്ക്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചു ഗതാഗത സൗകര്യമൊരുക്കി. പൊതു മാരമത്ത് വകുപ്പ് അധികൃതർ റോഡിന്റെ വശം ഇടിഞ്ഞത് പരിശോധിച്ചു. ചായ തോട്ടത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളം റോഡ് മുറിച്ച് കടക്കുന്ന ഭാഗത്താണ് വശം ഇടിഞ്ഞു പോയത്. വീതി കുറഞ്ഞ റോഡും വളവും ആയതിനാൽ വാഹന യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ട്. കാരപ്പാറ, വിക്ടോറിയ, നൂറടി ഭാഗങ്ങളിലേക്കുള്ള കെ.എസ്. ആർ. ടി.സി, സ്വകാര്യ ബസ്, സ്കൂൾ വാഹനങ്ങൾ മറ്റു വാഹനങ്ങൾ എന്നിവ ഇതുവഴിയാണ് കടന്നുപോകുന്നത്. എത്രയും വേഗം വാഹന ഗതാഗതത്തിന് പാത യോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് ജോസഫ്. നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി സെകട്ടറി വി.എസ്.പ്രസാദ്, കെ.ജെ. ഫ്രാൻസിസ് എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടു.
