നെല്ലിയാമ്പതി ജനവാസ മേഖലയിൽ കാട്ടാന; ചക്ക തേടിയെത്തുന്ന സംഭവം പതിവായി.

നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റ് മട്ടത്തുപാടിയിൽ ജനവാസ മേഖലയിൽ കാട്ടാന . ചക്ക തേടിയെത്തിയ നെല്ലിയാമ്പതിക്കാരുടെ ചില്ലി കൊമ്പനെന്ന കാട്ടാന മണിക്കൂറുകളോളം പ്രദേശത്ത് കറങ്ങി. വെള്ളിയാഴ്ച രാത്രിയോടെ എത്തിയ കാട്ടാന ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ഉൾവനത്തിലേക്ക് കയറിപ്പോയത്. കൂട്ടിലുള്ള കോഴികളുടെ നിലവിളി കേട്ടാണ് പ്രദേശത്തെ കുടുംബങ്ങൾ ആനയെ കണ്ടത്. ചക്ക തേടിയെത്തുന്ന സംഭവം പതിവായി. ആറോളം ചക്കകൾ പ്ലാവിൽ നിന്ന് പറിച്ച് തിന്നതായി പ്രദേശവാസികൾ പറഞ്ഞു.