![](https://entemalayalamnews.com/wp-content/uploads/2025/02/IMG_20250209_071301-1024x624.jpg)
ജോജി തോമസ്
നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻ്റ് വെജിറ്റബിൾ ഫാമിൽ നടക്കുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നാച്യുറ -25 ജനശ്രദ്ധ ആകർഷിച്ച മുന്നേറുന്നു. ഇന്നലെ ഫാമിലെ ഫെസ്റ്റ് സന്ദർശിച്ചവർ പതിനായിരം കടന്നു. അവധി ദിവസമായതിനാൽ നിരവധി പേരാണ് വിവിധ പ്രദേശങ്ങളിൽ നിന്ന് ഫാമിലെ ടൂറിസം ഫെസ്റ്റും നെല്ലിയാമ്പതിയും സന്ദർശിക്കാൻ എത്തിയത്. കെ. എസ്. ആർ. ടി. സി. ഉല്ലാസയാത്രയുടെ ബസ്സുകളും എത്തിയതോടെ സന്ദർശക തിരക്ക് ഏറി. ഫാമിലെ ഉൽപ്പന്നങ്ങളായ ശീതകാല പച്ചക്കറികളും ജ്യൂസ്, സ്ക്വാഷ്, ജെല്ലി, ജാം എന്നിവയുടെ വില്പനയും സജീവമായി ഓരോ ദിവസവും 50,000 രൂപയ്ക്ക് മുകളിലാണ് വിൽപ്പന നടക്കുന്നത്. നാച്ചുറ 25 എന്ന അഗ്രി ഫോർട്ടി ഫെസ്റ്റ് ജില്ലാ കളക്ടർ ജി. പ്രിയങ്ക സന്ദർശിച്ചു. കെ. ബാബു എംഎൽഎ , സൂപ്രണ്ട് സാജിദലി തുടങ്ങിയവരോടൊപ്പം ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രദർശന തോട്ടങ്ങളും ഫാമുകളുടെ വിവിധ സ്റ്റാളുകൾ സന്ദർശിക്കുകയും നെല്ലിയാമ്പതിയുടെ ടൂറിസ വികസന പ്രവർത്തനങ്ങളും പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ആരാഞ്ഞു. നെല്ലിയാമ്പതി ടൂറിസം വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കളക്ടർ വാഗ്ദാനം ചെയ്തു.