നെല്ലിയാമ്പതി ഫാമിൽ സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്തി. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് നിരക്ക്.

നെല്ലിയാമ്പതി ഫാമിൽ സന്ദർശകർക്ക് ഫീസ് ഏർപ്പെടുത്തി. നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലാണ് സന്ദർശക ഫീസ് ഏർപ്പെടുത്തിയത്. മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയും ആണ് നിരക്ക്. കഴിഞ്ഞ ഫെബ്രുവരിയിൽ കൃഷിമന്ത്രിയുടെ നെല്ലിയാമ്പതി ഫാം സന്ദർശനത്തോടനുബന്ധിച്ചാണ് ഉത്തരവ് ഇറങ്ങിയതെങ്കിലും സന്ദർശകർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം ഫീസ് പിരിച്ചാൽ മതിയെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതെ തുടർന്നാണ് സന്ദർശകർക്ക് പ്രവേശന ഫീസ് സ്വീകരിക്കുന്നത് വൈകിയത്. എട്ടു വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശന ഫീസ് ഒഴിവാക്കിയിട്ടുണ്ട്