നെല്ലിയാമ്പതി ചുരം റോഡിൽ പതിനാലാം മൈലിനു സമീപമായി പുലിയെ കണ്ടു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ നെല്ലിയാമ്പതിയിലെ ഫാമിൽനിന്നു ജോലി കഴിഞ്ഞു ജീപ്പിൽ വരുന്ന തൊഴിലാളികളാണ് പുലിയെ കണ്ടത്. അഞ്ചുമിനിറ്റോളം റോഡിൽനി ന്ന പുലി പിന്നീട് ഉൾക്കാട്ടിലേക്കു കയറിപ്പോവുകയായിരുന്നെന്നു തൊഴിലാളികൾ പറഞ്ഞു.