
ദൃശ്യം പകർത്തിയത് ബൈജു നെന്മാറ. നെല്ലിയാമ്പതി കുണ്ടറ്ചോല പാലത്തിനു സമീപം ചുരം പാതയിലൂടെ എത്തിയ കാട്ടുപോത്തിനെ കണ്ട് വിനോദസഞ്ചാരി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാട്ടുപോത്ത് വാഹനങ്ങൾക്കിടയിലൂടെ നടന്ന് ഉൾവനത്തിലേക്കു കയറിപ്പോയി.
ഇന്നലെ വൈകുന്നേരം നാലരയോടെ ബൈക്ക് യാത്രക്കാരൻ നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നെല്ലിയാമ്പതി-പോത്തുണ്ടി ചുരം റോഡിൽ വന്യമൃഗങ്ങൾ പതിവായി എത്തുന്നത് വിനോദ സഞ്ചാരികളെ ഏറെ ഭീതിയിലാക്കുന്നുണ്ട്.