നെല്ലിയാമ്പതിയിലേക്കുള്ള വൈദ്യുതി ബുധനാഴ്ച പകൽ രണ്ടു മണിയോടെ പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം കൊല്ലംകോട് ഭാഗത്ത് നിന്നും നെല്ലിയാമ്പതിയിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിനു താഴെ കാട്ടുതീ ഉണ്ടായതിനെ തുടർന്ന് വനംവകുപ്പിന്റെ അഭ്യർത്ഥനപ്രകാരം വൈദ്യുതി വിതരണം ചൊവ്വാഴ്ച രണ്ടു മണിയോടെ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതേ വൈദ്യുതി ലൈനിലൂടെ വരുന്ന ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് കേബിൾ ബന്ധം പുനസ്ഥാപിച്ചില്ല. കാട്ടുതീയിൽ ഫൈബർ ഒപ്റ്റിക് ടേബിളുകൾ കത്തിയതാണോ എന്ന എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതുമൂലം കേബിൾ മുഖേനയുള്ള നെറ്റ്‌വർക്ക് നെല്ലിയാമ്പതിയിലെക്ക് തടസ്സപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറോളം നെല്ലിയാമ്പതിയിൽ വൈദ്യുതി ബന്ധം ഇല്ലാത്തത് കുടിവെള്ള പദ്ധതികളെയും വിനോദസഞ്ചാരികളെയും ഹോട്ടൽ, റിസോർട്ട്, ഉടമകളെയും ബാധിച്ചു.