നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫിന്റെ നേത്യത്വത്തിലാണ് സത്യാഗ്രഹ സമരം ഇ നടത്തുന്നത്. ഇന്ന് നെല്ലിയാമ്പതി പോളച്ചിറയ്ക്കൽ ഹയർ സെക്കൻ്ററി സ്‌കൂൾ കവാടത്തിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്. പോളച്ചിറക്കൽ സ്കൂളിലെ മൂന്ന് പ്രധാന വിഷയങ്ങളിലെ അധ്യാപകരുടെ കുറവും, കാരപ്പറ മേഖലയിലെ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യാർത്ഥം നിർത്തിവെച്ച കെ എസ് ആർ ടി സി സർവീസ് പുനരാരംഭിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് സ്കൂളിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നത്. സത്യാഗ്രഹ സമരം ഡി.സി. സി. വൈസ് പ്രസിഡൻ്റ് അഡ്വ. സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യും.