നെല്ലിയാമ്പതിയിൽ ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തി

മലയോര മേഖലയായ നെല്ലിയാമ്പതി പ്രദേശത്ത് ജലജന്യ രോഗ നിയന്ത്രണ പരിപാടി, (Water Born Disease Control Programme), മഞ്ഞപിത്തരോഗ നിയന്ത്രണ പരിപാടി,ആരോഗ്യ ജാഗ്രത-2024″ എന്നിവയുടെ ഭാഗമായി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിന്റെയും, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഇന്നലെ നെല്ലിയാമ്പതി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ ക്യാമ്പയിൻ നടത്തി.നെല്ലിയാമ്പതി ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അഫ്സൽ.ബി, സൈനു സണ്ണി,രമ്യ. എസ്‌, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ശുദിന സുരേന്ദ്രൻ, സോഷ്യൽ വർക്കറായ മണികണ്ഠൻ പുല്ലുക്കാട് എന്നിവർ അടങ്ങുന്ന സംഘം പ്രദേശങ്ങളിലെ മുഴുവൻ കുടിവെള്ള കിണറുകളിലും നേരിട്ട് എത്തിയാണ് ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തിയത്.