സമൂഹമാധ്യമത്തിലൂടെ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ കൊഴിഞ്ഞാമ്പാറ സ്വദേശിയെ പൊലീസ് അറസ്‌റ്റ് ചെയ്തു. വാണിയർ സ്ട്രീറ്റിൽ കരുണാകരനെയാണ് (58) ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കരുണാകരൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രവും സന്ദേശവും പൊലീസിന്റെ പാലക്കാട് ജില്ലാ സൈബർ പട്രോൾ വിഭാഗമാണു കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്നതും മതസ്‌പർധ വളർത്തുന്നതുമായ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു.