കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരം

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം: നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരം

പാലക്കാട്‌:ആലപ്പുഴ പുന്നമട കായലില്‍ ഓഗസ്റ്റ് 12 ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ അവസരമൊരുക്കുന്നു. 39 യാത്രക്കാര്‍ക്ക് പങ്കെടുക്കാം. 1000, 500 എന്നീ കാറ്റഗറിയിലാണ് പ്രവേശനം. കാറ്റഗറി ഒന്നില്‍ ടിക്കറ്റ് ഒന്നിന് 1900 രൂപയും കാറ്റഗറി രണ്ടില്‍ 1400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വള്ളംകളി കാണാനുള്ള ചാര്‍ജ് മാത്രമാണിത്. മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടുന്നില്ല. പാലക്കാട് നിന്ന് പുലര്‍ച്ചെ നാലിന് പുറപ്പെട്ട് രാത്രി 11 ന് തിരികെ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് 9947086128 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ നെഹ്‌റു ട്രോഫി വിവരങ്ങള്‍ എന്ന് സന്ദേശം അയക്കുക. ഇത് കൂടാതെ ഓഗസ്റ്റ് 11 ന് രാത്രി പത്തിന് ഗവിയിലേക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്. 2850 രൂപയാണ് യാത്രാ നിരക്ക്.