നീറ്റ് പരീക്ഷാ ക്രമക്കേട്; നാളെ എസ്എഫ്ഐ, എഐഎസ്എഫ് ദേശീയ വിദ്യാഭ്യാസ ബന്ദ്
നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാർഥി സംഘടനകൾ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ , എഐഎസ്എഫ് സംയുക്തമായി ദേശീയ വിദ്യാഭ്യാസബന്ദ് നടത്തുന്നത്. സ്‌കൂളുകളിൽ ഉൾപ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം. അതിനുശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങൾ നടത്തും.