നീറ്റ് ഫലം പ്രസിദ്ധീകരിച്ചു;  മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്

നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്ക് ഒന്നാം റാങ്ക്. ഒന്നാം റാങ്ക് കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷർമിലാക്കാണ്. ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് 4 പേരുണ്ട്. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി.