നവകേരള സദസ്സിൽ ജനപ്രവാഹം

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ കണ്ണിലെ കരടായി. അമ്പതിനായിരം കോടിയുടെവികസന പ്രവർത്തനങ്ങൾ 80,000 കോടിയായി ഉയർന്നു. കിഫ്‌ബി പ്രവർത്തനങ്ങൾ നാടിന്റെ മുഖച്ഛായ മാറ്റി, കേന്ദ്രസഹായം വെട്ടിക്കുറച്ചു. വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾക്കുള്ള വായ്പ പരിധി കേന്ദ്രം വെട്ടിക്കുറച്ചു . ഒരു വർഷം കൊണ്ട് 57000 കോടിയുടെ കുറവുവരുത്തി. ചെറിയ വിഷയങ്ങളെ പർവതീകരിച്ച് കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ ബിജെപിയെ കൂട്ടുപിടിച്ച് കേന്ദ്ര ഏജൻസികൾക്ക് പ്രതിപക്ഷ സഹായം നൽകുന്നു. നവകേരള സദസ്സ് നെന്മാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി സംസാരിച്ചു. പാലക്കാട് ജില്ലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളും വ്യവസായ വളർച്ചയെയും കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സംസാരിച്ചു. ഭക്ഷ്യസുരക്ഷയും പാൽ ഉൽപാദനവും നെല്ല് സംഭരണങ്ങളിലും സംസ്ഥാന സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങളും ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ സദസ്സിൽ അവതരിപ്പിച്ചു. കെ. ബാബു എം.എൽ.എ. അധ്യക്ഷനായി. ചിറ്റൂർ ഭൂരേഖ തഹസിൽദാർ ശരവണൻ സ്വാഗതം പറഞ്ഞു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയകുമാർ നന്ദി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആർ. ചിന്നുക്കുട്ടൻ, സി. ലീല മണി, ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരായ എസ്. വിഗ്നേഷ്, കെ. മണികണ്ഠൻ, കെ. സത്യപാൽ, വി. പ്രേമ, സായി രാധ തുടങ്ങിയവർ സന്നിഹിതരായി.

നവ കേരള സദസ്സിനെത്തിയ മന്ത്രിമാരെ സ്വീകരിച്ചത് പാലക്കാട് നെല്ലറയുടെ പ്രതീകമായി കതിർകുലയും, ‘നിങ്ങൾ എങ്ങനെ നിങ്ങളായി’ എന്ന പുസ്തകവും നൽകിയാണ് മന്ത്രിമാരെ സ്വീകരിച്ചത്.