രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകി; ആരോപണവുമായി സ്‌മൃതി ഇറാനി

ന്യൂഡൽഹി> മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്‌മൃതി ഇറാനിയാണ് സഭയിൽ ആരോപണം ഉന്നയിച്ചത്.
‘എനിക്ക് മുൻപ് സംസാരിച്ചയാൾ മോശമായി പെരുമാറി. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്‌ളൈയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ മുൻപ് കണ്ടിട്ടില്ല‘- എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ബിജെപി വനിതാ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകുമെന്നാണ് വിവരം.