
കൽപ്പറ്റ ഗവ. കോളേജിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം
വിവിധ കോളേജുകളിൽ സേവനമനുഷ്ഠിച്ചതിനുശേഷം നാഷണൽ സർവ്വീസ് സ്കീമിൻ്റെ സംസ്ഥാന കോ- ഓർഡിനേറ്റർ ആയി നിയമിതനായി.
എൻഎസ്എസിനെ മികച്ച നിലയിൽ നയിക്കുകയും ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ നേടുകയുമുണ്ടായി. ദിവസങ്ങൾക്കു മുമ്പ് കൊല്ലം ജില്ലയിൽ ഒരു ഔദ്യോഗിക ചടങ്ങിൽ പ്രസംഗിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ 12 ന് കൊട്ടാരക്കര അമ്പലംകുന്ന് ചെമ്പൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.