നശാ മുക്ത് ഭാരത് അഭിയാൻ പ്രോഗ്രാമിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് പാലക്കാട് ജില്ലാ ഓഫീസും, നെന്മാറ എൻഎസ്എസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. വി. ശാലിനി നിർവഹിച്ചു.

സാമൂഹ്യനീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് ആദർശ്, എക്സൈസ് ഇൻസ്പെക്ടർ പി. എൻ. സുരേഷ് ബാബു, എൻഎസ്എസ് ആസാദ് സേന ജില്ലാ കോർഡിനേറ്റർ എൻ. വി. ജിതേഷ്, ഡോ. ജി. ശ്രീജ, കെ. അഭിലാഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ എസ്. സനൽകുമാർ, ഡോ. ആശാ ഭരതൻ തുടങ്ങിയവർ സംസാരിച്ചു.