നെന്മാറ-വല്ലങ്ങി വേല; വാദ്യവിരുന്നൊരുക്കാൻ പ്രമുഖരെത്തും. നെന്മാറ ദേശത്ത് ഇന്ന് പറയെടുപ്പും നാളെ വലിയ കുമ്മാട്ടിയും ആഘോഷിക്കും.

ജോജി തോമസ്

നെന്മാറ വല്ലങ്ങി വേലയ്‌ക്ക് വാദ്യവിസ്മയം തീർക്കാൻ പ്രമുഖ വാദ്യകലാകാരന്മാരെത്തും. വിവിധ സമയങ്ങളിലായി പഞ്ചവാദ്യം, പാണ്ടിമേളം, തായമ്പക, ഇരട്ട തായമ്പക, പഞ്ചാരിമേളം, എന്നിവ മേള പ്രേമികൾക്കായി ഇരു ദേശങ്ങളും ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ മൂന്നിനാണ് വേല. പഞ്ചവാദ്യവും പാണ്ടിമേളവും കൊട്ടിക്കയറാൻ പേരുകേട്ട കലാകാരന്മാർ ഇപ്രാവശ്യവും ഇരുദേശങ്ങൾക്കുവേണ്ടി അണിനിരക്കും. നെന്മാറദേശത്തിന് ഏപ്രിൽ രണ്ടിന് കല്ലൂർ ഉണ്ണിക്കൃഷ്ണൻമാരാരും സംഘവും പഞ്ചാരിമേളവും, ഏപ്രിൽ മൂന്നിന് വേല ദിവസം പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ്മാരാർ നേതൃത്വം നൽകും, തിമില പെരുവനം കൃഷ്ണകുമാർ, കിഴൂർ മധുസൂദന കുറുപ്പ്, അങ്ങാടിപ്പുറം ദേവൻ, കലാമണ്ഡലം രതീഷ് തുടങ്ങിയവരും. മദ്ദളം കയിലാട് മണികണ്ഠൻ കലാമണ്ഡലം പ്രകാശൻ, കല്ലേക്കുളങ്ങര ബാബു. ഇടയ്ക്ക തിരുവില്വാമല ജയൻ, തുറവൂർ വിനീഷ് കമ്മത്ത്, പല്ലാവൂർ ആദിത്യൻ തുടങ്ങിയവരും. കൊമ്പ് മച്ചാട് രാമചന്ദ്രൻ, അയിലൂർ സുരേഷ് കുമാർ, പനങ്ങാട്ടിരി മണി മാണിക്യൻ പല്ലശ്ശന രാജു, പെരിങ്ങോട്ടു കാവ് രമേഷ് തുടങ്ങിയവരും. ഇലത്താളം – ചേലക്കര സൂര്യൻ, മീറ്റ്ന രാമകൃഷ്ണൻ, വട്ടേക്കാട് കനകൻ, പല്ലാവൂർ രമേഷ്. മുതലായവരും അണിനിരക്കും.കലാമണ്ഡലം ശിവദാസ് പണ്ടിമേളം നയിക്കും. നെട്ടിശ്ശേരി രാജൻമാരാർ, ചങ്കരം കുളങ്ങര രാധാകൃഷ്ണൻ, വട്ടേക്കാട് പങ്കജാക്ഷൻ എന്നിവരും വലം തല – തിരുവാങ്കുളം രഞ്ജിത്ത്മാരാർ, കൊരട്ടി രതീഷ്, തിരുവാങ്കുളം സതീശൻ മാരാർ. കൊമ്പ് – തൃപ്പാളൂർ ശിവൻ, കോങ്ങാട് രാമചന്ദ്രൻ കേരളശ്ശേരി രാമൻകുട്ടി, കുറുംകുഴൽ – കൊടകര അനൂപ്, പുതൂർക്കര ദീപു, നന്ദിപുലം വിനോദ് തുടങ്ങിയവരും അരങ്ങിലുണ്ടാകും. വേലദിവസം രാത്രി 8:30 ന് കല്ലൂർ ജയൻ കല്ലുവഴി പ്രകാശൻ എന്നിവരുടെ ഇരട്ടത്തായമ്പകയും നെമ്മാറ ദേശത്തിനായി അണിനിരക്കും വല്ലങ്ങിദേശത്തിന്റെ പഞ്ചവാദ്യത്തിന് പനങ്ങാട്ടിരി മോഹനൻ നേതൃത്വം നൽകും തിമില വൈക്കം ചന്ദ്രൻ ചോറ്റാനിക്കര നന്ദപ്പൻ ഊരമനം അജിതൻ കലാമണ്ഡലം മോഹനൻ തുടങ്ങിയവരും. മദ്ദളം – കോട്ടയ്ക്കൽ രവി, നെല്ലുവായ് ശശി, വടക്കുംപാട്ട് ഉണ്ണി, സദനം ഭരതരാജൻ തുടങ്ങിയവരും. താളം – തൊന്നൂർക്കര ശിവൻ, ഗുരുവായൂർ സുബ്രഹ്മണ്യൻ, പല്ലശ്ശന ഹരി, പനങ്ങാട്ടിരി കണ്ണൻ തുടങ്ങിയവരും. ഇടയ്ക്ക – തിരുവില്ലാമല ഹരി, തിരുവാലത്തൂർ ശിവൻ, പനങ്ങാട്ടിരി ദിനേശ് തുടങ്ങിയവരും. കൊമ്പ് – മച്ചാട് ഉണ്ണി നായർ, തൃപ്പാളൂർ ശിവൻ, പനങ്ങാട്ടിരി ബാലസുബ്രഹ്മണ്യൻ, പനങ്ങാട്ടിരി മോഹനൻ എന്നിവരും അണിനിരക്കും. മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ വല്ലങ്ങിക്കു വേണ്ടി പാണ്ടിമേളം നയിക്കും. മട്ടന്നൂർ ശ്രീരാജും സംഘവും തായമ്പകയ്ക്ക് നേതൃത്വം നൽകും. ഏപ്രിൽ രണ്ടിന് വല്ലങ്ങി ദേശത്തിന്റെ താലപ്പൊലി മേളം പനങ്ങാട്ടിരി മോഹനനും സംഘവുമാണ് നയിക്കുന്നത്. നെന്മാറ ദേശത്ത് ഇന്നുമുതൽ ഏപ്രിൽ മൂന്ന് വരെ പറയെടുപ്പ് നടത്തും. നാളെ വലിയ കുമ്മാട്ടിയും ആഘോഷിക്കും.