നെന്മാറ – വല്ലങ്ങി വേല; ഇരു ദേശങ്ങളുടേയും കൊടിയേറ്റത്തോടെ ഉൽസവത്തിനു വർണ്ണാഭമായ തുടക്കം.

നെന്മാറ ദേശത്തിന്റെ കൊടിയേറ്റം.👆

ഏപ്രിലിൽ മൂന്നിന് ആഘോഷിക്കുന്ന നെന്മാറ – വല്ലങ്ങി വേലയ്ക്ക്
തുടക്കം കുറിച്ച് ഇരുദേശങ്ങളിലും മുളം കൂറയിട്ട് കൊടിയേറ്റം നടത്തി. ചെത്തിമിനുക്കി
കൊടിതോരണങ്ങളാൽ അലങ്കരിച്ച മുളകൾ പ്രത്യേക പൂജകൾക്കുശേഷം അതത് ദേശക്കാർ
ആഹ്ലാദ ആരവങ്ങളോടെ ഉയർത്തിയാണ് മുളംകൂറയിടൽ ചടങ്ങ് നടത്തിയത്. നെന്മാറ
ദേശത്തിന് ആവശ്യമായ മുള അയിനംപാടം പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നും
വല്ലങ്ങി ദേശത്തിന്റേത് പടിവട്ടം വീട്ടിൽ നിന്നും എത്തിച്ചു. നെന്മാറ
വേട്ടക്കൊരുമകൻ ക്ഷേത്രപരിസരത്തും മുളംകൂറയിട്ടു. വരുംദിവസങ്ങളിൽ
കുമ്മാട്ടിയും കണ്യാറും നടത്തും. ബഹുനില ആനപ്പന്തലുകളുടെ നിർമ്മാണം
പുരോഗമിച്ചുവരികയാണ്. മീനം ഒന്നിന് നെല്ലിക്കുളങ്ങര ഭഗവതി
ക്ഷേത്രത്തില്‍ കൂറയിട്ടതോടെ ചടങ്ങുകൾക്ക് തുടക്കമായി. എഴുന്നള്ളത്തിനായി
സംസ്ഥാനത്തെ തലയെടുപ്പുള്ള ആനകളെ എത്തിക്കാനുള്ള ശ്രമവും വർണാഭമായ
കുടമാറ്റത്തിനുള്ള ഒരുക്കങ്ങളും ഇരുദേശങ്ങളിലും സജീവമാണ്. ബഹുനില ആന പന്തലുകളുടെ നിർമ്മാണവും ഇരു ദേശങ്ങളിലും തകൃതിയിൽ നടക്കുന്നു.

വല്ലങ്ങി ദേശത്തിന്റെ കൊടിയേറ്റം.👇