നാളെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ പണിമുടക്കും, അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും.

യുവ ഡോക്ടറുടെ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ടാണ് പണിമുടക്ക്. അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഒപിയും ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നും കെഎംപിജിഎ അറിയിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരംനടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.