നാളെ കേരള മുഖ്യമന്ത്രിയുടെ കോങ്ങാട്, മണ്ണാർക്കാട് വെച്ച് നടക്കുന്ന നവ കേരള സദസ്സുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
▪️02.12.2023 തിയ്യതി ഉച്ചക്ക് 02.00 മണി മുതൽ പാലക്കാട് നിന്ന് മുണ്ടൂർ വഴി ചെർപ്പുളശ്ശേരിക്ക് പോകേണ്ട വാഹനങ്ങൾ മണ്ണാർക്കാട് ആര്യമ്പാവ് വഴി ചെർപ്പുള്ളശ്ശേരിക്ക് പോകേണ്ടതാണ്.
▪️ഉച്ചക്ക് 02.00 മണി മുതൽ ചെർപ്പുള്ളശ്ശേരിയിൽ നിന്ന് കോങ്ങാട് വഴി പാലക്കാട് പോകേണ്ട വാഹനങ്ങൾ കൊട്ടശ്ശേരി വഴി തിരിഞ്ഞ് കല്ലടിക്കോട് വഴി പാലക്കാട് പോകേണ്ടതാണ്.
▪️ഉച്ചക്ക് 02.00 മണി മുതൽ പത്തിരിപ്പാലയിൽ നിന്ന് കോങ്ങാട് വഴി മുണ്ടൂർ പോകേണ്ട വാഹനങ്ങൾ മുച്ചീരി വഴി തിരിഞ്ഞ് 9th മൈൽ വഴി പോകേണ്ടതാണ്.
▪️02.12.2023 തിയ്യതി വൈകുന്നേരം 06.00 മണിക്ക് ശേഷം മണ്ണാർക്കാട് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മുണ്ടൂരിൽ നിന്ന് കോങ്ങാട് വഴി തിരിഞ്ഞ് പോകേണ്ടതാണ്.
▪️02.12.2023 തിയ്യതി വൈകുന്നേരം 06.00 മണിക്ക് ശേഷം മണ്ണാർക്കാട് നിന്ന് പാലക്കാട് പോകേണ്ട വാഹനങ്ങൾ ടിപ്പുസുൽത്താൻ റോഡിലൂടെ കോങ്ങാട് വഴി പാലക്കാട് പോകേണ്ടതാണ്.
▪️02.12.2023 തിയ്യതി വൈകുന്നേരം 05.00 മണിക്ക് ശേഷം കോഴിക്കോട് ഭാഗത്തു നിന്നും നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആര്യമ്പാവിൽ നിന്നും ശ്രീകൃഷ്ണപുരം റോഡിലൂടെ കോങ്ങാട് വഴി പോകേണ്ടതാണ്.
▪️02.12.2023 തിയ്യതി വൈകുന്നേരം 04.00 മണിക്ക് ശേഷം അട്ടപ്പാടി ഭാഗത്തുനിന്നും നിന്ന് മണ്ണാർക്കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മണലടി ചെക്പോസ്റ്റിൽ നിന്നും കുന്തിപ്പുഴ ബൈപ്പാസ് വഴി തിരിഞ്ഞുപോകേണ്ടതാണ്.