നാളെ ചിങ്ങം ഒന്ന്; കർഷകർ കരിദിനം ആചരിക്കുന്നു ! നെല്ല് അളന്ന് അഞ്ചുമാസം കഴിഞ്ഞിട്ടും നെല്ലിൻ്റെ വില നൽകാത്ത സപ്ലൈകോയുടെയും സർക്കാരിൻ്റെയും കർകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ നാളെ കരിദിനമായി ആചരിക്കുന്നു. പാലക്കാട് അഞ്ചുവിളക്കിനു സമീപം സത്യാഗ്രഹം നടത്തി പ്രതിഷേധിക്കുമെന്ന് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.