നാടിന് അഭിമാനമായി കൃഷ്ണ

സംസ്ഥാന സ്കൂൾ കലോത്സവത്തിലും ജില്ലാ സ്കൂൾ കലോത്സവത്തിലും ഭരതനാട്യത്തിൽ ഏ ഗ്രേഡ് നേടി സ്കൂളിനും ജില്ലയ്ക്കും നാടിനും അഭിമാനമായി കൃഷ്ണ. പോത്തുണ്ടി സ്വദേശിയായ കൃഷ്ണ എം.ഇ.എസ്. ട്രസ്റ്റ് പബ്ലിക് സ്കൂൾ കരിമ്പാറയിൽ പത്താം ക്ലാസിൽ വിദ്യാർത്ഥിനിയാണ്.
മൂന്നാം വയസ്സിൽ നൃത്ത പഠനം തുടങ്ങി. അഞ്ചാം വയസ്സിൽ നൃത്തഅരങ്ങേറ്റം കുറിച്ച് കൃഷ്ണ. ഇപ്പോഴും പഠനം തുടരുന്നു. 13 വർഷത്തോളമായി നൃത്തം പഠിക്കുന്നു. തന്റെ പഠനത്തോടൊപ്പം വീട്ടിൽ 28 ഓളം കുട്ടികൾക്ക് നൃത്ത ക്ലാസുകൾ എടുക്കുന്നുമുണ്ട്. മൂന്നു വയസ്സുള്ള കൊച്ചു കുട്ടികൾ മുതൽ 26 വയസ്സുള്ള വീട്ടമ്മമാർ വരെ കൃഷ്ണയുടെ ക്ലാസ്സിലുണ്ട്. നൃത്തത്തോടൊപ്പം സംഗീതവും, ഓട്ടം തുള്ളലും, കരാട്ടെ വിഭാഗത്തിൽപ്പെട്ട തയ്ക്കുവാണ്ടോ എന്നിവയും പരിശീലിക്കുന്നു. ഇനി തയ്ക്കുവാണ്ടോയിൽ ബ്ലാക്ക് ബെൽറ്റാണ് അടുത്ത ലക്ഷ്യം.
അച്ഛൻ, അമ്മ, രണ്ട് സഹോദരിമാർ എന്നിവർ അടങ്ങുന്നതാണ് കൃഷ്ണയുടെ കുടുംബം. അച്ഛൻ ബിനോയ് തയ്ക്കുവാണ്ടോ പരിശീലകനാണ്. അമ്മ നിഷ പ്രൈവറ്റ് സ്കൂൾ അധ്യാപികയാണ്. അനുജത്തിമാരായ കാർത്തിക എട്ടാം ക്ലാസിലും, കൃത്തിക ആറാം ക്ലാസിലും പഠിക്കുന്നു. സംഗീത നാടക അക്കാദമിയുടെ സ്കോളർഷിപ്പും കൃഷ്ണയ്ക്ക് ലഭിക്കുന്നുണ്ട്.