ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ന​ട​ൻ ത​ന്നെ മ​ർ​ദി​ച്ചെ​ന്ന് മാ​നേ​ജ​ർ വി​പി​ൻ കുമാറിൻ്റെ പ​രാ​തിയിലാണ് ന​ട​പ​ടി.

ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ ന​രി​വേ​ട്ട​യെ പ്ര​ശം​സി​ച്ച​താ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് വി​പി​ൻ കുമാർ പ​റ​യു​ന്നു. കൊ​ച്ചി​യി​ലെ ത​ന്‍റെ ഫ്ലാ​റ്റി​ലെ​ത്തി മ​ർ​ദി​ച്ചു എ​ന്നാ​ണ് വി​പി​ൻ കു​മാ​ർ പ​രാ​തി നൽ​കി​യ​ത്. വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.