എൻ സി ആർ പി എസ് റബ്ബർ കർഷക സംഗമം ശനിയാഴ്ച മണ്ണാർക്കാട്; ദേശീയ രക്ഷാധികാരി അഡ്വ. സുരേഷ് കോശി ഉദ്ഘാടനം ചെയ്യും.

വിലയില്ലെങ്കിൽ റബ്ബറില്ല! മുദ്രാവാക്യമുയർത്തി എൻ സി ആർ പി എസ് മണ്ണാർക്കാട് റീജിയൻ റബർ കർഷക സംഗമം ശനിയാഴ്ച്ച രാവിലെ 10 ന് മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുന്നു. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന 250 രൂപ റബറിൻ്റെ താങ്ങുവിലയായി നൽകുക, റബ്ബർ ബോർഡിൽ നിന്ന് ലഭിക്കേണ്ട സഹായധനം യഥാസമയം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റബ്ബർ കർഷകസംഗമം നടത്തുന്നത്. 250 രൂപ ലഭിക്കാതെ റബർ വിൽക്കില്ല എന്ന തീരുമാനത്തിലാണ് എൻ സി ആർ പി എസ് ദേശീയ രക്ഷാധികാരി അഡ്വ. സുരേഷ് കോശി ഉദ്ഘാടനം ചെയ്യും. ആന്റണി വേങ്ങപ്പള്ളി അധ്യക്ഷത വഹിക്കും.