മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപ്പകവാടി (72) അന്തരിച്ചു. ആശുപത്രിയിലായിരുന്നു അന്ത്യം. കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021ൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഹോർട്ടി കോർപ് ചെയർമാൻ ആയിരുന്നു.