മുണ്ടുടുത്തെത്തിയതിന് കർഷകനെ കയറാൻ അനുവദിക്കാതെ തടഞ്ഞ ബംഗളൂരുവിലെ മാള്‍ ഏഴു ദിവസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവ്.

കർണാടക നഗര വികസന മന്ത്രിയാണ് ബംഗളൂരുവിലെ മാളിനെതിരെ നടപടിയെടുത്തത്. ചൊവ്വാഴ്ചയാണ് വിവാദമായ സംഭവം ഉണ്ടായത്. വൈകുന്നേരം ആറോടെ കുടുംബത്തോടൊപ്പം മാളില്‍ സിനിമ കാണാൻ എത്തിയ 70കാരനായ സെക്യൂരിറ്റി ജീവനക്കാർ തടയുകയായിരുന്നു. മുണ്ടുടുത്ത് മാളില്‍ കയറ്റാനാവില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ പാന്‍റ് ധരിച്ചെത്തിയാല്‍ പ്രവേശനം അനുവദിക്കാമെന്നും പറഞ്ഞു. പരമ്പരാഗത ‘പഞ്ചെ’ എന്ന വേഷത്തിലാണ് അദ്ദേഹം എത്തിയിരുന്നത്. നിരവധി തവണ അപേക്ഷിച്ചിട്ടും തങ്ങളെ കടത്തിവിട്ടില്ലെന്ന് പറഞ്ഞു.

ഇതോടെ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പേർ രോഷം പ്രകടിപ്പിച്ച്‌ രംഗത്തുവന്നു. കഴിഞ്ഞ ദിവസം വിവിധ കന്നഡ സംഘടനകളും കർഷക സംഘടനകളും മുണ്ടുടുത്ത് എത്തി മാളില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു. വ