മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചേലക്കരയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കും. ചേലക്കര ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫ്. സ്‌ഥാനാർഥി യു.ആർ. പ്രദീപിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. രാവിലെ പത്തിന് മേപ്പാടം സെൻ്ററിലെ വേദിയിലാണ് കൺവൻഷൻ നടക്കുന്നത്.