മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കെ എം ഷാജഹാനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെങ്ങമനാട് പൊലീസ് ആണ് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി ഷാജഹാനെ അറസ്റ്റ് ചെയ്തത്.
വീട്ടിലെത്തിയ അന്വേഷണ സംഘം ഷാജഹാനുമായി എറണാകുളത്തേക്ക് തിരിച്ചു. അവിടെ എത്തിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ ഉള്‍പ്പടെയുള്ളു നടപടിക്രമങ്ങള്‍.