വളപട്ടണത്ത് വീടു കുത്തിത്തുറന്ന് വൻകവർച്ച. അരി മൊത്തവ്യാപാരിയായ വളപട്ടണം മന്ന സ്വദേശി അഷ്റഫിന്‍റെ വീട്ടിലാണ് സംഭവം. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി. മധുരയില്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വിവാഹചടങ്ങിനായി പോയ അഷ്‌റഫും കുടുംബവും തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്.