
കല്ലംകുന്ന് സ്വദേശി ചങ്ങണകുന്നൻ അബ്ദുൾ ഗഫൂറിൻ്റെ മകൾ നഗ്മ ഗഫൂർ ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചക്ക് 1.30 ഓടെയാണ് കുട്ടിയെ തുങ്ങിമരിച്ച നിലയിൽ കണ്ടത്. മൊബൈൽ ഫോൺ നൽകാത്തതിന്റെ വിഷമത്തിൽ വീട്ടിനുള്ളിലെ മുറിയിൽ ജനലിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടത്. ഉടനെ വണ്ടൂരിലെ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഒൻപതാം തരം വിദ്യാർത്ഥിയാണ്.