Breaking News:
വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ ദിവ്യകാരുണ്യ തീർഥാടക സംഗമത്തിൽ വിശ്വാസികൾ അണിചേർന്നു.
നെല്ലിയാമ്പതി വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം.
വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു ! പാലോട് രവി സമർപ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ.
ശക്തമായ മഴയും കാറ്റും; വ്യാപക നാശനഷ്ടം..
ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ അപകടം.. പോർച്ചിൽ പാർക്ക് ചെയ്ത എസ്യുവിയും പൂർണമായും കത്തി നശിച്ചു. വീടിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി രാജേഷ് കുമാറിന്റെ ടിവിഎസ് ഐക്യൂബിനാണ് തീപിടിച്ചത്. സ്കൂട്ടറിന് സമീപമുണ്ടായിരുന്ന എംജി ഹെക്ടറിലേയ്ക്കും തീ പടർന്നത് വലിയ അപകടത്തിന് ഇടയാക്കി. ഹെക്ടറിന് തീ പിടിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ മറു വശത്തെ ഡോർ വഴി ഉള്ളിൽക്കടന്ന് ഗിയർ ന്യൂട്രലിലാക്കി തള്ളി പുറത്തെത്തിച്ചതു കൊണ്ട് വീട്ടിലേക്കു തീ പടരുന്നത് ഒഴിവായി. ഇന്ന് പുലർച്ചയാണ് സംഭവം.