ഗോപാലപുരം സ്വദേശി ജ്ഞാനശക്തിവേൽ (48) ആണ് പുലർച്ചെ മരിച്ചത്. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റ ജ്ഞാനശക്തിവേലിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ജ്ഞാനശക്തിവേലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.